ആർദ്ര കേരളം പുരസ്‌കാരം പ്രഖ്യാപിച്ചു.

ആർദ്ര കേരളം പുരസ്‌കാരം പ്രഖ്യാപിച്ചു.
Aug 12, 2024 02:25 PM | By PointViews Editr


തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്‌കാരം 2022-23 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ

മണീട് ഗ്രാമ പഞ്ചായത്ത് ഒന്നാം സ്ഥാനം നേടി. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്, എറണാകുളം ജില്ലാ പഞ്ചായത്ത്,

മലപ്പുറം ജില്ലയിലെ പൊന്നാനി നഗരസഭ, തിരുവനന്തപുരം കോർപ്പറേഷൻ എന്നിവർ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. ഇവർക്ക് 10 ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും. വിശദമായ ലിസ്റ്റ് ചുവടെ.


ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന സമഗ്ര ആരോഗ്യ പദ്ധതി ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. 2022-23 വർഷം ആരോഗ്യ മേഖലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 1144.61 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ആരോഗ്യ വകുപ്പിന്റേയും മറ്റ് അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മ സാധ്യമാക്കാനും കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങൾ വരുത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

ഇൻഫർമേഷൻ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്‌കാരം നൽകുന്നതിന് പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുൻഗണനാ പട്ടിക തയ്യാറാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യ മേഖലയിൽ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികൾ, കായകൽപ്പ, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ച്, മുൻഗണനാ പട്ടിക തയ്യാറാക്കുകയും, പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത്. ഇത് കൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാർഡുതല പ്രവർത്തനങ്ങൾ മറ്റ് പ്രതിരോധ പ്രവർത്തനങ്ങൾ, നടപ്പിലാക്കിയ നൂതനമായ ആശയങ്ങൾ, പൊതു സ്ഥലങ്ങളിലെ മാലിന്യ നിർമ്മാർജ്ജനം എന്നിവയും പുരസ്‌കാരത്തിന് വിലയിരുത്തുന്ന ഘടകങ്ങളാണ്.


ആർദ്രകേരളം പുരസ്‌കാരം 2022-23ന് അർഹരായ ജില്ലാ പഞ്ചായത്ത്/ കോർപ്പറേഷൻ/ മുൻസിപ്പാലിറ്റി/ ബ്ലോക്ക് പഞ്ചായത്ത്/ ഗ്രാമപഞ്ചായത്തുകളുടെ വിവരങ്ങൾ


സംസ്ഥാനതല അവാർഡ് - ഒന്നാം സ്ഥാനം

1. ഗ്രാമ പഞ്ചായത്ത് - മണീട്, എറണാകുളം ജില്ല

(10 ലക്ഷം രൂപ)

2. ബ്ലോക്ക് പഞ്ചായത്ത് - പേരാമ്പ്ര, കോഴിക്കോട് ജില്ല

(10 ലക്ഷം രൂപ)

3. ജില്ലാ പഞ്ചായത്ത് - എറണാകുളം (10 ലക്ഷം രൂപ)

4. മുനിസിപ്പാലിറ്റി - പൊന്നാനി, മലപ്പുറം ജില്ല

(10 ലക്ഷം രൂപ)

5. മുൻസിപ്പൽ കോർപ്പറേഷൻ - തിരുവനന്തപുരം (10 ലക്ഷം രൂപ)


സംസ്ഥാനതല അവാർഡ് - രണ്ടാം സ്ഥാനം-

1. ഗ്രാമ പഞ്ചായത്ത് - വാഴൂർ, കോട്ടയം ജില്ല

(7 ലക്ഷം രൂപ)

2. ബ്ലോക്ക് പഞ്ചായത്ത് - ചേലന്നൂർ, കോഴിക്കോട് ജില്ല (5 ലക്ഷം രൂപ)

3. ജില്ലാ പഞ്ചായത്ത് - കണ്ണൂർ (5 ലക്ഷം രൂപ)

4. മുനിസിപ്പാലിറ്റി - ഏലൂർ, എറണാകുളം ജില്ല (5 ലക്ഷം രൂപ)

5. 5. മുൻസിപ്പൽ കോർപ്പറേഷൻ - കൊല്ലം (5 ലക്ഷം രൂപ)


സംസ്ഥാനതല അവാർഡ് - മൂന്നാം സ്ഥാനം:

1. ഗ്രാമ പഞ്ചായത്ത് - കയ്യൂർ ചീമേനി, കാസർഗോഡ് ജില്ല,

(6 ലക്ഷം രൂപ)

2. ബ്ലോക്ക് പഞ്ചായത്ത് - കിളിമാനൂർ, തിരുവനന്തപുരം ജില്ല

(3 ലക്ഷം രൂപ)

3. ജില്ലാ പഞ്ചായത്ത് - പാലക്കാട് (3 ലക്ഷം രൂപ)

4. മുനിസിപ്പാലിറ്റി - മൂവാറ്റുപുഴ, എറണാകുളം ജില്ല (3 ലക്ഷം രൂപ)


ജില്ലാതലം - ഗ്രാമ പഞ്ചായത്ത് അവാർഡ്.

തിരുവനന്തപുരം

ഒന്നാം സ്ഥാനം മാണിക്കൽ (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം കള്ളിക്കാട് (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം ബാലരാമപുരം (2 ലക്ഷം രൂപ)


കൊല്ലം

ഒന്നാം സ്ഥാനം ഇട്ടിവ (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം തഴവ (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം കല്ലുവാതുക്കൽ (2 ലക്ഷം രൂപ)


പത്തനംതിട്ട

ഒന്നാം സ്ഥാനം കൊടുമൺ (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം കോയിപ്പുറം (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം മല്ലപ്പുഴശ്ശേരി (2 ലക്ഷം രൂപ)


ആലപ്പുഴ

ഒന്നാം സ്ഥാനം പാണാവള്ളി (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം നൂറനാട് (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം പുന്നപ്ര സൗത്ത് (2 ലക്ഷം രൂപ)


കോട്ടയം

ഒന്നാം സ്ഥാനം മറവൻതുരുത്ത് (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം കാണക്കാരി (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം തൃക്കൊടിത്താനം (2 ലക്ഷം രൂപ)


ഇടുക്കി

ഒന്നാം സ്ഥാനം കരിമണ്ണൂർ (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം കരിങ്കുന്നം (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം കാഞ്ചിയാർ (2 ലക്ഷം രൂപ)


എറണാകുളം

ഒന്നാം സ്ഥാനം രായമംഗലം (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം കാലടി (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം കോട്ടപ്പടി (2 ലക്ഷം രൂപ)


ത്യശ്ശൂർ

ഒന്നാം സ്ഥാനം വരവൂർ (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം പാറളം (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം കൊടകര (2 ലക്ഷം രൂപ)


പാലക്കാട്

ഒന്നാം സ്ഥാനം പൂക്കോട്ടുകാവ് (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം പട്ടിത്തറ (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം കരിമ്പ (2 ലക്ഷം രൂപ)


മലപ്പുറം

ഒന്നാം സ്ഥാനം ചാലിയാർ (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം വട്ടക്കുളം (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം പൊൻമുണ്ടം (2 ലക്ഷം രൂപ)


കോഴിക്കോട്

ഒന്നാം സ്ഥാനം കക്കോടി (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം പെരുമണ്ണ (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം അരിക്കുളം(2 ലക്ഷം രൂപ)


വയനാട്

ഒന്നാം സ്ഥാനം നൂൽപ്പൂഴ (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം അമ്പലവയൽ (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം ഇടവക (2 ലക്ഷം രൂപ)


കണ്ണൂർ

ഒന്നാം സ്ഥാനം കതിരൂർ (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം കോട്ടയം (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം അഞ്ചരക്കണ്ടി (2 ലക്ഷം രൂപ)


കാസർഗോഡ്

ഒന്നാം സ്ഥാനം കിനാനൂർ കരിന്തളം (5 ലക്ഷം രൂപ)

രണ്ടാം സ്ഥാനം മടിക്കൈ (3 ലക്ഷം രൂപ)

മൂന്നാം സ്ഥാനം ബെല്ലൂർ (2 ലക്ഷം രൂപ)

Ardra Kerala announced the award.

Related Stories
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

Nov 17, 2024 03:21 PM

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക്...

Read More >>
തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

Nov 17, 2024 12:29 PM

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം...

Read More >>
വാതിൽപ്പടിയിൽ തന്നെ കിട്ടും.....

Nov 17, 2024 09:19 AM

വാതിൽപ്പടിയിൽ തന്നെ കിട്ടും.....

വാതിൽപ്പടിയിൽ തന്നെ കിട്ടും.,....റേഷൻ...

Read More >>
Top Stories